Skip to main content

പ്രീ-പ്രൈമറി കഥോത്സവം ( 14-7-23 വെള്ളി)





















സുന്ദരത്തമ്മയുടെ കഥയിൽ ലയിച്ച് മേലാങ്കോട്ട് കുട്ടികൾ
കാഞ്ഞങ്ങാട്:
വൈവിധ്യമാർന്ന കഥകൾ കേട്ടും പറഞ്ഞും എസ്.എസ്.കെയുടെയും മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി സ്കൂളിൻ്റെയും ആഭിമുഖ്യത്തിൽ നടത്തിയ
പ്രീ - പ്രൈമറി കഥോത്സവത്തിൽ കുട്ടികൾ ലയിച്ചു. പതിനാറു വർഷമായി ഒന്നാം തരത്തിലെ അദ്ധ്യാപികയായി സേവനം നിർവ്വഹിച്ചു വരുന്ന കാഞ്ഞങ്ങാട് സൗത്ത് 
G V H S S അദ്ധ്യാപിക പ്രീതാരാമചന്ദ്രൻ സുന്ദരി തത്തയുടെ കഥ പറഞ്ഞ് കഥോത്സവം ഉദ്ഘാടനം ചെയ്തു. കളികളും പാട്ടുകളും കഥകളുമായി കുട്ടികൾ അണിചേർന്നു. ബഷീറിൻ്റെ ഭൂമിയുടെ അവകാശികൾ - കഥാ ശില്പം വേറിട്ട പ്രവർത്തനമായി.രക്ഷിതാക്കളും കുട്ടികളോടൊപ്പം കഥകൾ പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ജി.ജയൻ്റെ അദ്ധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ കെ.അനിൽകുമാർ, വനജ .കെ.വി ,ശ്രീകല. പി, നിഷ പ്രദീപ്, അനുശ്രീ.പി, സജിത.പി, കാവ്യാ രാജു .കെ.പി, ജയ.ജി.നായർ എന്നിവർ നേതൃത്വം നൽകി.


 

Comments

Popular posts from this blog

ലഹരി വിരുദ്ധ ദിനാചരണം ( 26-6-23 തിങ്കൾ)

 ലഹരി വിരുദ്ധ ദിന അസംബ്ലി ( 26-6-23 തിങ്കൾ) രാവിലെ അസംബ്ലി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.  
 

K P S T A സ്വദേശി മെഗാ ക്വിസ് സ്കൂൾ തലം ( 12-7-23 ബുധൻ )