വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി പ്രശസ്ത സാഹിത്യകാരൻ ശ്രീ. പി.സുരേന്ദ്രൻ, യുവ കവി ശ്രീ.ബാലഗോപാലൻ കാഞ്ഞങ്ങാട് എന്നിവർ അതിഥികളായെത്തി. കുട്ടികളോട് സാരോപദേശ കഥകളുമായി ശ്രീ.സുരേന്ദ്രൻ സംവദിച്ചു.2023-24 അദ്ധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.ശ്രീ.ബാലഗോപാലൻ കാഞ്ഞങ്ങാട് അദ്ദേഹം തന്നെ രചിച്ച പുലപ്പൊട്ടൻ എന്ന കവിത ആലപിച്ച് ആസ്വാദകരുടെ മനം കവർന്നു.പ്രധാനാദ്ധ്യാപകൻ ശ്രീ.അനിൽകുമാർ അതിഥികളെ പരിചയപ്പെടുത്തി. പി.ടി.എ പ്രസിഡണ്ട് ശ്രീ.ജയൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി.ശ്രീകല ടീച്ചർ ആശംസകളർപ്പിച്ചു. അധ്യാപകരായ സൈജു.കെ.വി.സ്വാഗതവും ഹരിനാരായണൻ നന്ദിയും പറഞ്ഞു.രക്ഷിതാക്കളുടെ കഥ പറയലും പരിപാടിയുടെ ഭാഗമായി നടന്നു.
തുടർന്ന് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് കാഞ്ഞങ്ങാട് മാതൃഭൂമി ഗ്രന്ഥശാല സന്ദർശിക്കാനും പുസ്തകങ്ങൾ പരിചയപ്പെടാനും അവസരമൊരുക്കി.

































Comments
Post a Comment