Skip to main content

പ്രവേശനോത്സവം ( 1-6-2023)





 
























കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി കണ്ണൻ നായർ സ്മാരക ഗവ.യു.പി സ്കൂളിലെ പ്രവേശനോത്സവം നാടിൻ്റെ തന്നെ ഉത്സവമായി മാറി. കിരീടങ്ങളും അക്ഷരങ്ങൾ എഴുതിയ പൂക്കളും സമ്മാനമായി നൽകി നവാഗതരെ എതിരേറ്റു.കുട്ടികളോടൊപ്പം രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും വരവേൽക്കാൻ ഒപ്പം ചേർന്നു.പ്രവേശനോത്സവത്തിനായി ചിട്ടപ്പെടുത്തിയ നൃത്താവിഷ്ക്കാരത്തോടെ പരിപാടികൾ തുടങ്ങി. പി.ടി.എ പ്രസിഡണ്ട് ശ്രീ.ജി.ജയൻ അധ്യക്ഷത വഹിച്ചു.മുൻ പ്രധാനാദ്ധ്യാപകൻ ശ്രീ.കൊടക്കാട് നാരായണൻ മാസ്റ്റർ ,പ്രധാനാദ്ധ്യാപകൻ ശ്രീ.ഗോപി മാസ്റ്റർ, ശ്രീ.കണ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രീ - പ്രൈമറി മികവിനുള്ള അംഗീകാരം വേദിയിൽ വെച്ച് നൽകി. ഉച്ചഭക്ഷണത്തോടൊപ്പം പായസവിതരണവും നടന്നു

Comments

Popular posts from this blog

 

ഫ്രീഡം ക്വിസ് ( 3 - 8 - 23 വ്യാഴം)

 

K P S T A സ്വദേശി മെഗാ ക്വിസ് സ്കൂൾ തലം ( 12-7-23 ബുധൻ )